Ultimate magazine theme for WordPress.

*കാനഡയിൽ ഇന്ത്യൻ യൂട്യൂബർ കുത്തേറ്റു മരിച്ചു*

 

 

കാനഡ : കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജയായ പ്രമുഖ യൂട്യൂബർ നാൻസി ഗ്രെവാൾ (45) അജ്ഞാതരുടെ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9:30-ഓടെ ലാസാലെയിലെ ടോഡ് ലെയ്‌നിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നാൻസിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചാബ് സ്വദേശിയായ നാൻസി സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു.

കാനഡയിലെ ഖാലിസ്ഥാൻ വാദികളെ നാൻസി നിരന്തരം രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെക്കുറിച്ചും ഇവർ വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. നാൻസിയുടെ ഈ രാഷ്ട്രീയ നിലപാടുകളാണോ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ലാസാലെ പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവസ്ഥലത്തെ രണ്ട് വീടുകൾ പോലീസ് സീൽ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കുകയാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പോലീസ് അറിയിച്ചു.

Sharjah city AG

Comments are closed.