ട്രെയിനില്‍ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണവുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡൽഹി : യാത്രകര്‍ക്കു ട്രെയിനില്‍ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണവുമായി ഇന്ത്യന്‍ റെയില്‍വേ.പരിധിയില്‍ കവിഞ്ഞ ലഗേജ് കണ്ടെത്തിയാല്‍ സാധാരണ തുകയുടെ ആറു ഇരട്ടി തുക നല്‍കേണ്ടി വരും. ദീര്‍ഘദൂര യാത്രകള്‍ക്കായി ജനങ്ങള്‍ മിക്കവാറും ട്രെയിനാണ് തിരഞ്ഞെടുക്കാറ്. വിമാനത്തിലേതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും എന്നത് ആണ് കാരണം. ലഗേജ്
മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി റെയിൽവേ . ട്രെയിന്‍ യാത്രയിലും ഭാര പരിധിയുണ്ടെങ്കിലും, ആരും ഗൗനിക്കുന്നില്ല നിയമം അവഗണിച്ചാണ് യാത്രക്കാര്‍ കൂടുതല്‍ സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ട് പോകുന്നത് . എന്നാല്‍, ഇത്റെയില്‍വേ പുറത്തിറക്കിയ പുതിയ നിദ്ദേശങ്ങള്‍ അനുസരിച്ച് യാത്രക്കാരുടെ പക്കല്‍ പരിധിയില്‍ കൂടുതല്‍ സാധനങ്ങള്‍ ഉണ്ട് എങ്കില്‍ പാര്‍സല്‍ ഓഫീസില്‍ പോയി ബുക്ക് ചെയേണ്ടി വരും.
