മുംബൈ : ജീവിതം കൈവിട്ടു പോയവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ നിരവധി നിരാലംഭരുടെ ആശ്രയ കേന്ദ്രമായ പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിനു രണ്ടു ആംബുലൻസുകൾ ,120 ആശുപത്രി കിടക്കകൾ ,ആശുപത്രി ഫർണിച്ചറുകൾ ,വാട്ടർ ഫിൽറ്റർ മുതലായവ നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ .
ആംബുലൻസിന്റെ ഉദ്ഘാടനം ഹാസ്യനടൻ ജോണി ലിവർ ,ഡോ. എബ്രഹാം മത്തായി, സീൻ ആശ്രമം സ്ഥാപകൻ പ.കെ എം ഫിലിപ് എന്നിവർ നിർവഹിച്ചു. മാർച്ച് നാലിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ഗൗതം ഗുപ്ത,ജനറൽ മാനേജർ സൗമ്യ ആനന്ദ് മറ്റു മുതിർന്ന ഉദോഗസ്ഥരും ചേർന്ന് സീൽ ടീമിന്റെ സാന്നിധ്യത്തിൽ ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
1999 – ൽ സ്ഥാപിതമായ സോഷ്യൽ ആൻഡ് ഇവാൻജെലിക്കൽ അസോസിയേഷൻ ആണ് സീൽ ആശ്രമം ഭക്ഷണം ,paarppidam , വസ്ത്രം ,ആരോഗ്യ പരിരക്ഷ ,വിദ്യാഭ്യാസം ,എന്നിവ നൽകുന്നതോടൊപ്പം ബന്ധുക്കളെ കണ്ടെത്തി ജന്മനാടുകളിലേക്കു മടക്കി ആയിക്കാണും സീൽ ആശ്രമം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .
തെരുവിൽ നിന്നും ആശ്രമത്തിലെത്തുന്നവർ സ്രഷ്ട്ടാവാം ദൈവത്തെ തിരിച്ചറിഞ്ഞു സമാധാനത്തോടെ അവരുടെ കുടുംബങ്ങളെ ഏൽപ്പിക്കുന്നതിൽ വിജയം കണ്ടതായി സ്ഥാപക ഡയറക്ടർ പാ. കെ എം ഫിലിപ്പ് പറഞ്ഞു .
