Ultimate magazine theme for WordPress.

ഇന്ത്യന്‍ പൗരന്‍മാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം; ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിർദേശം

 

ന്യൂഡല്‍ഹി: മലയാളി യുവാവ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിറകെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുമാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശമെന്ന് എംബസി വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

Sharjah city AG