ഫിലദൽഫിയ: ഫിലദൽഫിയയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ കൂടിച്ചേരലിന് വേദിയൊരുക്കിക്കൊണ്ട് ജൂലൈ 28 ഞായറാഴ്ച ഇന്ത്യൻ കിസ്ത്യ൯ ഡേ ആഘോഷം നടക്കും. വൈകിട്ട് അഞ്ചിന് സീറോ മലബാര്‍ കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് പുരോഹിതരും വിശ്വാസികളും പങ്കെടുക്കും. വിവിധ ചർച്ചുകൾ ക്വയർ , വേദ പാരായണം , ഉപകരണ സംഗീതം , സ്കിറ്റ് എന്നിവ അവതരിപ്പിക്കും.
ഇന്ത്യയിലെ ആരോഗ്യരംഗത്തെ ക്രൈസ്തവ സംഭാവനകൾ എന്ന വിഷയത്തിൽ ഡോക്ടർ ആൽവിൻ ജോസഫ് പ്രബന്ധം അവതരിപ്പിക്കും. മലയാളം ചർച്ചുകൾക്കു പുറമെ ഗുജറാത്തി, തെലുങ്ക് , തമിഴ് , പഞ്ചാബി ചർച്ചുകളും പരിപാടികൾ അവതരിപ്പിക്കും. ഫെലോഷിപ് ഡിന്നറിനു പുറമെ പരിപാടിയിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. റവ. ഫാദർ എം.കെ കുര്യാക്കോസ് ( ചെയർമാൻ ) പാസ്റ്റർ പി സി ചാണ്ടി ( വൈസ് ചെയർമാൻ ) ബിമൽ ജോൺ ( പ്രസിഡണ്ട് ), പോൾ വർക്കി ( സെക്രട്ടറി ) എന്നിവർ നേതൃത്വം ഓർഗനൈസിങ് കമ്മിറ്റയാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്. തോമസുകുട്ടി വർഗീസ് , സാം തോമസ് ,ഫെയ്ത് എൽദോ എന്നിവർ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനൽ എന്ന രാജ്യാന്തര സംയുക്ത ക്രൈസ്തവ സംഘടനക്കാണ് പരിപാടിയുടെ ഏകോപന ചുമതല.
