ന്യൂഡൽഹി : മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം എത്രയും വേഗം പ്രാവർത്തികമാക്കാനും ഫലവത്തായ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു.
സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വ ത്തിലുള്ള പ്രതിനിധിസംഘം വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ത്ഥന നടത്തിയത്. മാർപാപ്പയുടെ സന്ദർശനം യാഥാർഥ്യമാക്കുന്നതിലും മണിപ്പുരിൽ സമാധാനം സ്ഥാപിക്കുന്നതിലും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി സിബിസിഐ നേതാക്കൾ പിന്നീട് പത്രസമ്മേളനത്തിൽ അറിയിച്ചു
