ശ്രീനഗർ : പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം ആദ്യമായി സ്ഥിരീകരിച്ചു. പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് സ്ഥിരീകരിച്ചത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിനാൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായില്ല.
ചൊവ്വാഴ്ച പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി പ്രദേശത്ത് പാകിസ്ഥാൻ സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തി. പാകിസ്ഥാൻ സൈനികരും നുഴഞ്ഞുകയറ്റക്കാരും വെടിയുതിർത്തതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പാകിസ്ഥാൻ സൈന്യത്തിൽ നിന്നുള്ള നാലോ അഞ്ചോ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. തങ്ങളുടെ ഭാഗത്ത് ജീവഹാനിയോ സ്വത്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
