Ultimate magazine theme for WordPress.

ഇന്ത്യ ഹിന്ദു രാഷ്ട്രം; വ്യക്തമാക്കാൻ ഭരണഘടനയുടെ ഔദ്യോഗിക അംഗീകാരം ആവശ്യമില്ല: ആർഎസ്എസ്

ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും അത് വ്യക്തമാക്കാൻ ഇനി ഭരണഘടനയുടെ ഔദ്യോഗിക അംഗീകാരം ആവശ്യമില്ലെന്നും ആർ.എസ്.എസ്. സൂര്യൻ കിഴക്ക് ഉദിക്കുന്നതുപോലെ സ്വാഭാവികമായ കാര്യമാണിതെന്നും സാംസ്‌കാരിക – ചരിത്ര യാഥാർത്ഥ്യമായാണ് ഇന്ത്യയുടെ ഹിന്ദു സ്വഭാവം നിലനിൽക്കുന്നതെന്നും ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

ഭരണഘടനയിൽ ‘ഹിന്ദു രാഷ്ട്രം’ എന്ന പദം ചേർക്കണമെന്ന ആവശ്യം ആർ.എസ്.എസ്. ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വം ജനനഭേദമോ ജാതിവ്യവസ്ഥയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സാംസ്‌കാരിക ആശയമാണെന്നും ഭാഗവത് പറഞ്ഞു. താൻ മുസ്ലിംവിരുദ്ധനല്ലെന്നും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.