ഇന്ത്യ ഹിന്ദു രാഷ്ട്രം, അഖണ്ഡ ഭാരതം യാഥാർഥ്യമാകും : യോഗി ആദിത്യനാഥ്
ന്യൂഡൽഹി : ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്‍റെയും സാംസ്കാരിക പൗരത്വമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖണ്ഡഭാരതം യാഥാർഥ്യമാകുമെന്നും യോഗി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്‌ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോള്‍, ഹിന്ദുവിനെ മനസിലാക്കുന്നതില്‍ നമ്മള്‍ തെറ്റ് വരുത്തുകയാണ്’ യോഗി പറഞ്ഞു. ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാകിസ്താന്റെ താല്‍പര്യമായിരിക്കും. അങ്ങനെ ഇല്ലാത്ത ഒന്ന് ഇത്രയും കാലം നിലനില്‍ക്കുകയെന്നത് തന്നെ അവരുടെ ഭാഗ്യം. എത്രയും വേഗം ഇന്ത്യയില്‍ ലയിക്കുകയെന്നത് അവരുടെ താല്‍പര്യമായിരിക്കുമെന്നും യോഗി പറഞ്ഞു.
