ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിൽ
ന്യൂഡൽഹി : അയൽ രാജ്യങ്ങളിൽ കോവിഡ് മരണം നല്ല രീതിയിൽ നിയന്ത്രിക്കാനായപ്പോഴാണ് ഇന്ത്യയിൽ മരണനിരക്ക് വളരെ ഉയർന്നത്. 10 ലക്ഷം ജനസംഖ്യയിൽ കോവിഡ് മരണനിരക്ക് കണക്കാക്കുമ്പോൾ ഇന്ത്യയെക്കാൾ ഭേദപ്പെട്ട സ്ഥിതിയിലാണ് അയൽരാജ്യങ്ങൾ. എന്നാൽ അത് ഭൂമിശാസ്‌ത്രപരവും മറ്റുമായ കാരണങ്ങളാലാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ രാജ്യസഭയിൽ ന്യായീകരിച്ചു. ഇന്ത്യയിൽ 10 ലക്ഷം പേരിൽ 112 പേർ മരിച്ചപ്പോൾ പാകിസ്ഥാനിൽ 53 പേരും ബംഗ്ലാദേശിൽ 49 പേരും ശ്രീലങ്കയിൽ 15 പേരുമാണ് മരിച്ചത്. ചൈനയിൽ 10 ലക്ഷത്തിൽ മൂന്ന് മരണം മാത്രം. ശ്രീലങ്കയിൽ ആകെ കോവിഡ് മരണം 323 മാത്രം. പാകിസ്ഥാനിൽ 11,746 പേരും ബംഗ്ലാദേശിൽ 8,149 പേരുമാണ് മരിച്ചത്. ഇന്ത്യയിൽ 1.54 ലക്ഷത്തിലധികം മരണം. അതേസമയം അതേസമയം കാലാവസ്ഥാ, ഭൂപ്രകൃതി, ജീവിതശൈലി തുടങ്ങിയ പലതിലും ഇന്ത്യയുമായി താരതമ്യം ചെയ്യാനാവാത്ത പാശ്ചാത്യ രാജ്യള്ളിലെ മരണനിരക്കിനെക്കാൾ കുറവാണ് ഇന്ത്യയിൽ എന്നാണ് സർക്കാരിന്റെ വാദം.അമേരിക്കയിൽ 10 ലക്ഷം ജനങ്ങളിൽ 1347 പേരും ബ്രിട്ടനിൽ 1533 പേരും സ്‌പെയിനിൽ 1247 പേരും ബ്രസീലിൽ 1044 പേരും റഷ്യയിൽ 495 പേരും മരിച്ചിട്ടുണ്ട്. പൊതുജന ആരോഗ്യപരിപാടികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളെ സഹായിക്കുകയാണ് സംഘങ്ങളുടെ ചുമതല. മഹാരാഷ്ട്രയിലേക്കുള്ള കേന്ദ്രസംഘത്തിൽ എൻസിഡിസി, ഡൽഹി ആർഎംഎൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്‌ധരുണ്ട്. കേരളത്തിലേക്കുള്ള സംഘത്തിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഒപ്പം തിരുവനന്തപുരം ആരോഗ്യ, കുടുംബക്ഷേമ പ്രാദേശിക കാര്യാലയം, ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് എന്നിവിടങ്ങിലെ വിദഗ്‌ധരാണുള്ളത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തനം നടത്തും.
