Ultimate magazine theme for WordPress.

വാതക ശ്മശാനത്തിനു സ്ഥലം നൽകി ഇന്ത്യ ബൈബിൾ കോളേജ് മാതൃകയായി

കുമ്പനാട് : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വൈദ്യുത, വാതക ശ്മശാനം (കൃമിട്ടോറിയം) നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നല്കി കെ. ഇ എബ്രഹാം ഫൌണ്ടേഷൻ മാതൃകയായി. ഇന്ത്യ ബൈബിൾ കോളേജിന്റെ കോഴിമല ഐ.ജി.ഓ ക്യാമ്പസ്സിന്റെ ഒരു ഭാഗത്തു നിന്നുമാണ് 5 സെന്റ് സ്ഥലം നൽകിയത്.
സർക്കാർ സഹായത്തോടെയാണ് പഞ്ചായത്തിൽ വൈദ്യുത ശ്മശാനം (കൃമിട്ടോറിയം) നിർമ്മിക്കുന്നത്. നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ് ഇന്ത്യ ബൈബിൾ കോളേജ് മാനേജ്മെന്റ് കെ.ഇ എബ്രഹാം ഫൌണ്ടേഷനിലൂടെ നിറവേറ്റിയത്.
വസ്തുവിന്റെ പ്രമാണം പഞ്ചായത്തിനു വേണ്ടി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫൌണ്ടേഷൻ ബോർഡ്‌ സെക്രട്ടറി സ്റ്റാർലാ ലൂക്കിൽ നിന്നും ഏറ്റുവാങ്ങി.
ജൂൺ 21 ന് നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബി ശശിധരൻ പിള്ള , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.സുജാകുമാരി, പഞ്ചായത്ത് അംഗങ്ങൾ, പാസ്റ്റർ റ്റി.ജെ. എബ്രഹാം, കെ. ഇ. ഏബ്രഹാം ഫൌണ്ടേഷൻ ബോർഡ്‌ അംഗങ്ങളായ ലഫ്.കേണൽ വി. ഐ. ലുക്ക്, ജേക്കബ് തോമസ്, ഡോ.സാജു ജോസഫ്, ഐബിസി അദ്ധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Sharjah city AG