മോസ്‌കോ : ഇന്ത്യ എപ്പോഴും റഷ്യയുമായി സഹകരണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഇന്ത്യ-റഷ്യ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ മിലിട്ടറി ആന്റ് മിലിട്ടറി കോ-ഓപ്പറേഷന്റെ 21-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം പ്രതിരോധമന്ത്രി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തിന് വിശാലമായ സാധ്യതകളുണ്ടെന്നും സംയുക്ത പരിശ്രമങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.
