അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന റിവൈവൽ പ്രയർ എന്ന തുടർമാന പ്രാർത്ഥന ആയിരാമത് മണിക്കൂറിലേക്ക്. ഒക്ടോബർ ഒന്നിന് രാവിലെ ആറിന് സൂം പ്ലാറ്റ്ഫോമിൽ ആരംഭിച്ച പ്രാർത്ഥന നിലയ്ക്കാതെ തുടരുകയാണ്.
ഇന്നു രാത്രി പത്ത് മണിക്കാണ് ആയിരാമത് മണിക്കൂറിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് രാത്രി ഒൻപത് മുതൽ പതിനൊന്നുവരെ പ്രത്യേക സ്തോത്ര പ്രാർത്ഥന ക്രമീകരിച്ചിരിക്കുകയാണ്. സംഗീതാരാധന, മദ്ധ്യസ്ഥപ്രാർത്ഥന, അനുഭവങ്ങൾ പങ്കുവയ്ക്കൽ, സ്തോത്ര പ്രാർത്ഥന, ലഘുസന്ദേശങ്ങൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സങ്കീർത്തനധ്യാനം നടത്തും. ഡിസ്ട്രിക്ട് ഭാരവാഹികളായ ഡോ.ഐസക് വി.മാത്യു, പാസ്റ്റർ പി.കെ.ജോസ്, പാസ്റ്റർ പി.ബേബി തുടങ്ങിയവർ അനുമോദനസന്ദേശങ്ങൾ നല്കും. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ മുഖ്യപ്രഭാഷണം നടത്തും.
പാസ്റ്റർ ഷാബു ജോൺ സ്തോത്ര പ്രാർത്ഥന നയിക്കും. പാസ്റ്റർ സുനിൽ സോളമൻ ആരാധന നയിക്കും. വിവിധ സ്ലോട്ടുകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ കെ.എസ്.സാമുവേൽ, കെ.രാജൻ, ബിജു.പി.എസ്, കെ.പി.ചെറിയാൻ,എബൽ ഛത്തീസ്ഗഡ്, ഒനേസിമോസ് ഉഗാണ്ട, സിസ്റ്റർ രമ്യ അജി, സിസ്റ്റർ റാണി സിജു, സിസ്റ്റർ സൂസൻ രാജു തുടങ്ങിയവർ അനുഭവം പങ്കുവയ്ക്കും
