Ultimate magazine theme for WordPress.

തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

വില്ലുപുരം : തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കുമളി സ്വദേശികളായ ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി മേനാംപറമ്പിൽ ഷാജി 53 (MN ഷാജി ) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ സമിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലുപുരത്ത് ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ ഷാജിസ് സ്റ്റുഡിയോ നടത്തുന്നയാളാണ് ഷാജി.
റിപ്പോർട്ട്
ലിനു ജോയി
സ്പെഷ്യൽ കറസ്പോണ്ടൻറ്
ക്രിസ്ത്യൻ ലൈവ്

Sharjah city AG
Leave A Reply

Your email address will not be published.