Ultimate magazine theme for WordPress.

ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി 42 കിലോമീറ്റർ നടന്ന് ബിഷപ്പ്

ലാബ്രഡോർ: ഇസ്രായേൽ-ഹമാസ് സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയുമായി ഗാസ മുനമ്പിലെ ദൂരത്തിന് സമാനമായ ദൈര്‍ഖ്യം കാല്‍ നടയായി സഞ്ചരിച്ച് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള കോർണർ ബ്രൂക്ക് ആൻഡ് ലാബ്രഡോർ രൂപതയിലെ ബിഷപ്പ് ബാർട്ട് വാൻ റോയ്‌ജെൻ. സമാധാന ആഹ്വാനവുമായി പ്രാര്‍ത്ഥനയോടെ കാല്‍ നട യാത്ര നടത്തി യോർക്ക് ഹാർബറിൽ നിന്ന് കോർണർ ബ്രൂക്കിലേക്ക് 42 കിലോമീറ്റർ അഥവാ 26 മൈലിലധികം ദൂരം നടന്ന് ഹോളി റിഡീമർ കത്തീഡ്രലിലെ പ്രാർത്ഥനാ ശുശ്രൂഷയോടെയാണ് ബിഷപ്പ് യാത്ര അവസാനിപ്പിച്ചത്.ഇസ്രായേലിലേയും ഗാസയിലെയും ഇരു പൗരന്മാരുടെയും ബുദ്ധിമുട്ടുകള്‍ക്ക് നിശബ്ദമായി സാക്ഷ്യം വഹിക്കാനും അവിടെ നടക്കുന്ന അതിക്രമങ്ങൾ, നാശങ്ങൾ, അപമാനങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന് പറയാനുമാണ് കാല്‍നട യാത്രയിലൂടെയാണ് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Sharjah city AG