ഇസ്ളാമബാദില്‍ ക്രൈസ്തവരുടെ ആരാധനലായവും വീടുകളും സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഇടിച്ചു നിരത്തി
ഇസ്ലാമബാദ് : ഇസ്ലാമാബാദിലെ ക്രിസ്ത്യൻ കോളനിയായ, നവാസ് ഷെരിഫിലെ താമസക്കാർക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ, ക്രൈസ്തവരുടെ ആരാധനലായങ്ങളും വീടുകളും സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഇടിച്ചു നിരത്തി. ഇതേത്തുടര്‍ന്ന് 200-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഭവന രഹിതരായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാപിറ്റല്‍ ഡവലപ്മെന്റ് അതോറിട്ടി ഇസ്ളാമബാദിലെ നവാസ് ഷെരിഫ് കോളനിയിലെ ക്രൈസ്തവരുടെ ഏരിയയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായാണ് ആരാധനാലയവും വീടുകളും ഇടിച്ചു നിരത്തിയതെന്ന് യു.കെ. ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസ്സിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ വീടുകൾ പൊളിക്കുന്നതിന് മുമ്പ് തങ്ങളുടെ സാധനങ്ങൾ നീക്കം ചെയ്യാൻ വേണ്ടത്ര സമയം പോലും നൽകിയില്ലെന്ന് ഇസ്ലാമാബാദിലെ നവാസ് ഷെരീഫ് കോളനി നിവാസികൾ പറയുന്നു. എന്നാൽ ആർക്കും പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച ആരാധന നടത്തേണ്ട സഭാഹാളാണ് ഇടിച്ചു നിരത്തിയതെന്നും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒന്നും ചെയ്തില്ലെന്നും പരാതിയുണ്ട്. പാക്കിസ്ഥാനെ പിടിച്ചുലച്ച മഹാമാരിക്കുശേഷം മഞ്ഞുകാലം ആരംഭിച്ചതോടുകൂടിയാണ് സര്‍ക്കാര്‍ അനുവാദ കിരാത നടപടിയെന്നും സായിദ് പറഞ്ഞു. മണ്‍സൂണ്‍ മഹാമാരിയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനില്‍ 1700 പേരോളം മരിച്ചിരുന്നു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഏകദേശം 40 ബില്യണ്‍ ഡോളര്‍ നാശനഷ്ടമുണ്ടായതായി കണക്കുകളുണ്ട്. ഇപ്പോള്‍ പാക്കിസ്ഥാനില്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യം കൂടിയുളളതിനാല്‍ ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ട വീടുകള്‍ക്കു പകരം സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനു സാമ്പത്തിക ശേഷിയുണ്ടോ എന്നും ഇവര്‍ ഭയക്കുന്നു. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും താമസക്കാരെ പുനരധിവസിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നതിനും, സർക്കാരിൽ നിന്നും ദിവസേന പീഡനം നേരിടുന്ന പാകിസ്ഥാനിലെ ക്രിസ്ത്യാനികൾക്കായി പ്രാർത്ഥിക്കുക.
