Ultimate magazine theme for WordPress.

നിന്നെ ഞാൻ നിരീക്ഷിക്കുന്നു ;ചന്ദ്രയാൻ- 3 ലാന്‍ഡറിന്റെ ചിത്രങ്ങൾ പകര്‍ത്തി ചന്ദ്രയാൻ-2 ഓർബിറ്റർ

ബാംഗളൂർ :ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ .2019 ല്‍ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്‌റെ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.

ഐഎസ്ആര്‍ഒ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഭാഗികമായി പരാജയപ്പെട്ടിരുന്നു. 2019 സെപ്റ്റംബര്‍ 7 നു പുലര്‍ച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തില്‍ വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 -ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് നിന്നാണ് അന്ന് തിരിച്ചടി നേരിട്ടത്. ഇതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയും ചെയ്തു. എന്നാല്‍ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍.

Sharjah city AG