ഇളമ്പൽ യു.പി.എഫ് ന്റെ ഒമ്പതാമത് വാർഷിക കൺവെൻഷൻ ഏപ്രിൽ 8 ബുധൻ മുതൽ 12 ഞായർ വരെ ഇളമ്പൽ ടൗണിന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ വച്ച് നടക്കും. പ്രസിഡണ്ട് പാസ്റ്റർ ഫിന്നി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ നോബിൾ പി തോമസ്, റെജി മാത്യു, ഷാജി എം പോൾ, ബിജു ജോസഫ്, ജോബി ടി അലക്സ് എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാ: ജീവൻ രാജും ശനിയാഴ്ച പകൽ നടക്കുന്ന സംയുക്ത സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ഷീജ ബിജുവും ശിശ്രൂഷിയ്ക്കും. കുഞ്ഞുങ്ങൾക്കായുള്ള വി ബി എസ്സിന് എക്സൽ മിനിസ്ട്രീസ് നേതൃത്വം വഹിക്കും. യു.പി.എഫ് ക്വയറും ജെറുസലേം വോയിസും ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബൈജു തങ്കച്ചൻ, പാസ്റ്റർ കുര്യൻ മോനച്ചൻ (വൈസ് പ്രസിഡണ്ടുമാർ) പാസ്റ്റർ സിബി (സെക്രട്ടറി) പാസ്റ്റർ ടി ജോർജുകുട്ടി (ജോയിന്റ് സെക്രട്ടറി) പാസ്റ്റർ തോമസ് സഖറിയ (ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യു.പി.എഫ് കമ്മിറ്റി
സമ്മേളനങ്ങൾക്ക് നേതൃത്വം നല്കുന്നു.

Comments are closed.