കാൻബറ: ഉന്നതപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി പുതിയ വിസ നിയമങ്ങൾ. വിസ അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ട രേഖകളിൽ ഓസ്‌ട്രേലിയൻ സർക്കാർ വൻ മാറ്റങ്ങൾ വരുത്തി. കുടിയേറ്റം നിയന്ത്രിക്കാനും വ്യാജരേഖകൾ വഴിയുള്ള വിസ തട്ടിപ്പുകൾ തടയാനുമാണ് ഈ കർശന നീക്കം.
സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകളിലാണ് പ്രധാനമായും പിടിവീണിരിക്കുന്നത്. അപേക്ഷകരുടെ അക്കൗണ്ടിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്താൻ ബാങ്കുകളിൽ നിന്ന് നേരിട്ടുള്ള സ്ഥിരീകരണം ഇനിമുതൽ നിർബന്ധമാകും. ഇതിനുപുറമെ, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന ഐ.ഇ.എൽ.ടി.എസ്, പി.ടി.ഇ സ്കോറുകളിൽ ഇനി യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Comments are closed.