Ultimate magazine theme for WordPress.

ചർച്ച് ബിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകരും : ഓർത്തഡോക്‌സ് സഭാഅധ്യക്ഷൻ

പത്തനംതിട്ട : ചർച്ച് ബിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകർക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കത്തോലിക്ക ബാവ. ചർച്ച് ബിൽ വന്നാൽ ഓരോ പള്ളിയിലും പ്രശ്‌നങ്ങളുണ്ടാകും. ഇക്കാര്യം മുഖ്യന്ത്രിയെ അറിയിച്ചിട്ടുണ്ട്.

വിഷയത്തിൽ സമാധാനത്തിന് സമവായ നിർദേശങ്ങളുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് തങ്ങളോട് പറയാം. ചർച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ ചർച്ച് ബിൽ ഇല്ലെന്നാണ് എൽഡിഎഫിലെ ഉന്നതർ ഉറപ്പ് നൽകിയത്. ചർച്ച് ബിൽ ഒരിക്കലും ഒരു പരിഹാരമല്ല.
ഓർത്തഡോക്‌സ് സഭക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകളില്ല. എങ്ങനെ വോട്ട് ചെയ്യണമെന്ന് സഭയിലെ മക്കൾക്ക് അറിയാം. അവരത് ചെയ്തുകൊള്ളും. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓർത്തഡോക്‌സ് സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG