ഗാസ മുനമ്പിൽ ഹമാസിന്റെ നിയന്ത്രണം നഷ്ടപെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രായേൽ പതാകയുമായി ഐഡിഎഫ് സൈനികരുടെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. ഗൊലാനി ബ്രിഗേഡിലെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർ പ്രദേശം കീഴടക്കിയ ശേഷം ഗാസ സിറ്റിയിലെ പലസ്തീൻ പാർലമെന്റ് മന്ദിരത്തിനുള്ളിൽ ഇസ്രായേൽ പതാകകൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്നതയാണ് ചിത്രം. ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടു – ഭീകരർ തെക്കോട്ട് പലായനം ചെയ്യുന്നു, സാധാരണക്കാർ ഹമാസ് താവളങ്ങൾ കൊള്ളയടിക്കുന്നു എന്ന് ഗാലന്റ് പ്രസ്താവനയിൽ പറഞ്ഞു. “ഐഡിഎഫിനെ തടയാൻ ഇനി ഹമാസിനു ശക്തിയില്ല. ഐഡിഎഫ് എല്ലാ ഘട്ടങ്ങളിലും മുന്നേറുകയാണ്.
