Ultimate magazine theme for WordPress.

ഐ സി പി എഫ് മലബാർ ക്യാമ്പ് ആഗസ്റ്റ് 31 മുതൽ മീനങ്ങാടിയിൽ

കല്പറ്റ : ഇന്റർകോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് നോർത്ത് കേരള റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന
പത്തൊൻപതാമത് മലബാർ ക്യാമ്പ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ മീനങ്ങാടി ഐ സി പി എഫ് മലബാർ കൗൺസിലിംഗ് സെന്ററിൽ നടക്കും. ഡോ ജെയിംസ് ജോർജ്, ഡോ സജി കുമാർ കെ പി,
പ്രൊഫ. എം കെ ശാമുവേൽ, അജി മാർക്കോസ്, ഉമ്മൻ പി ക്ലമെന്റ്സൺ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
” പാദങ്ങൾ തെരുവിലേക്ക് ” എന്നതാണ് ക്യാമ്പ് തീം.
ഐ സി പി എഫ് ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. ഇവാ ബോബു ഡാനിയേൽ,
പ്രൊഫ. എം കെ ശാമുവേൽ കോ ഓർഡിനേറ്റേഴ്സായും വി ജെ ശാമുവേൽ, സന്തോഷ്‌ ജോർജ്,
റോയ് മാത്യു ചീരൻ, സാം തോമസ്, ഫ്രെൻസ് ജോസ്, ലിബിൻ ഐസലിൻ എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനേർസായും പ്രവർത്തിക്കുന്നു. കൂടതൽ വിവരങ്ങൾക്ക്
Mob : 8606 842587.

Sharjah city AG