വത്തിക്കാൻ സിറ്റി: 2026 ജൂലൈ 26 ഞായറാഴ്ച ആചരിക്കുന്ന ആറാമത് ആഗോള വയോജന ദിനത്തിന്റെ പ്രമേയം വത്തിക്കാൻ പ്രഖ്യാപിച്ചു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ‘ഞാൻ നിന്നെ മറക്കില്ല’ (ഏശയ്യാ 49:15) എന്ന വചനമാണ് ഈ വർഷത്തെ സന്ദേശമായി മാർപാപ്പ തിരഞ്ഞെടുത്തത്.
പ്രായമായവരെ ആദരിക്കാനും സമൂഹത്തിലും കുടുംബങ്ങളിലും അവർക്കുള്ള സവിശേഷമായ സ്ഥാനം ഓർമ്മിപ്പിക്കാനുമാണ് വത്തിക്കാൻ ഈ ദിനാചരണം വിഭാവനം ചെയ്യുന്നത്. വയോധികർ ഒറ്റപ്പെടേണ്ടവരല്ലെന്നും അവർ സമൂഹത്തിന്റെ അമൂല്യമായ ജ്ഞാനശേഖരമാണെന്നും മാർപാപ്പ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.

Comments are closed.