Ultimate magazine theme for WordPress.

ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പ് സമാപിച്ചു

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് സമാപനം കുറിച്ചു. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ വെച്ച് നടന്ന ക്യാമ്പ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം ചെയ്തു. ബ്രദർ ജയിംസ് ജോർജ് വേങ്ങൂർ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്രദർ ഷിബിൻ ഗിലയാദ്, ബ്രദർ ബ്ലസൻ മാത്യു എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി.
പാസ്റ്റർ ചെയിസ് ജോസഫ്, ഡോ: സജികുമാർ കെ. പി. എന്നിവർ തീം അവതരിപ്പിച്ചു. കാത്തിരിപ്പ് യോഗം, കരിയർ ഗൈഡൻസ് ക്ലാസ്, മിഷൻ ചാലഞ്ച്, കൗൺസിലിംഗ് സെഷനുകൾ, Q&A സെഷൻ, ക്യാമ്പ് ഫയർ, തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പ്രോഗ്രാംസ്, ഔട്ട്ഡോർ ഗെയിമുകൾ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. ക്യാമ്പ് ജനറൽ കൺവീനറായി സുവി. വിൽസൺ ശാമുവേലിനൊപ്പം, ബ്രദർ ജെറിൻ ജെയിംസ് , പാ. ഇസ്മായേൽ സി.എ, ബ്രദർ ജോൺ കുട്ടി, സുവി. ജോൺസൻ ജെ, ജെയിംസ് വർഗ്ഗീസ് എന്നിവരും പി. വൈ. പി. എ., സോദരീ സമാജം, സൺഡേസ്കൂൾ കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചു.

Leave A Reply

Your email address will not be published.