Ultimate magazine theme for WordPress.

ഐ.പി.സി. നോർത്തേൺ റീജിയൺ 54-ാമത് വാർഷിക കൺവൻഷൻ നാളെ മുതൽ:

 

 

ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ നാളെ ആരംഭിക്കും. നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും. പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ. അഭയ് ഗയ്ക്വാദ്, മഹാരാഷ്ട്ര, ഡോ. സാബു. കെ. ഉമ്മൻ യു.എസ്.എ, എന്നിവരാണ് മുഖ്യ പ്രസംഗകർ. വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 01:00 മണി വരെ പാസ്റ്റേഴ്സ് സെമിനാറും വൈകുന്നേരം 6 മുതൽ 8:00 വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. നവംബർ 3 വെള്ളിയാഴ്ച 3 മണി മുതൽ 5 മണി വരെ സഹോദരിമാരുടെ സമ്മേളനവും, നവംബർ 4 ശനിയാഴ്ച 2:30 മണി മുതൽ 5 മണി വരെ സഭയുടെ ജനറൽ ബോഡിയും നടക്കുന്നതായിരിക്കും. പ്രശസ്ത ക്രിസ്തീയ ഗായിക സിസ്റ്റർ.പെർസിസ് ജോണിന്റെ നേതൃത്വത്തിലുള്ള സയേൺ സിംഗേർസ് ആയിരിക്കും സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നത്. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫെയ്സ് ബുക്കിലൂടെയും യുട്യൂബിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്.

കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായതായി ഐ.പി.സി.എൻ.ആർ എക്സിക്യൂട്ടീവ്സ് അറിയിച്ചു.

Sharjah city AG