ഐ. പി. സി. കുണ്ടറ സെൻ്ററിലെ ശുശ്രൂഷകന്മാരുടെ കുടുംബ സംഗമവും മണിപ്പൂരിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ആഗസ്റ്റ് 5 ശനിയാഴ്ച അമ്പലത്തുംകാല ബേർ-ശേബാ സഭയിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉത്ഘാടനം ചെയ്തു. ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകി. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ മണിപ്പൂരിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടന്നു. സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ പാസ്റ്റർ ഉല്ലാസ് ജോയി, പാസ്റ്റർ ജെയിംസ് വി. ടി., സെൻ്റർ സെക്രട്ടറി പാസ്റ്റർ ജസ്റ്റിൻ ജോസഫ്, സെൻ്റർ ട്രഷറർ ബ്രദർ പൊന്നൂസ് എന്നിവരും സെൻ്റർ കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
