ഐ.പി.സി. കാഞ്ഞിരപള്ളി സെൻ്റർ ഭരണസമിതി
കോട്ടയം : ഐ പി സി കാഞ്ഞിരപ്പള്ളി സെൻ്റർ 2022-2023 വർഷത്തിലേയ്ക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റായി പാസ്റ്റർ പി എം മാത്യു ,
സെക്രട്ടറിയായി പാസ്റ്റർ സി സി പ്രസാദ്, ജോയിന്റ് സെക്രട്ടറിയായി സുവി. റെജിൻ രാജൻ,ട്രഷറാറായി ബ്രദർ മോഹൻദാസ് പി.സി എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ തോമസ് ചാക്കോ, ജേക്കബ് ജോൺ ,എം എസ് ഫിലിപ്പ് സഹോരന്മാരായ റെജി തോമസ് ,സാം പ്രസാദ്, കെ ടി ബാബു, ലാലച്ചൻ ആൻറണി ,ബിനോയ് എന്നിവരെയും തെരഞ്ഞെടുത്തു.
