കടുത്തുരുത്തി : ഐ.സി.പി.എഫ് കോട്ടയം ജില്ലാ വൈക്കം – പാലാ ചാപ്റ്ററുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് ഏപ്രിൽ 9 വ്യാഴം മുതൽ 11 ശനി വരെ കടുത്തുരുത്തി എബനേസർ ബൈബിൾ കോളേജിൽ നടക്കും. “വിശ്വസ്ത തലമുറയെ, എഴുന്നേൽക്കുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രധാന പ്രമേയം. യുവതലമുറയെ ആത്മീയമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രമുഖ ദൈവദാസന്മാർ നയിക്കുന്ന വിവിധ ക്ലാസുകളും ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. 15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവാക്കൾക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഐ.സി.പി.എഫ് കോട്ടയം ജില്ലാ സ്റ്റുഡന്റ് കൗൺസിലർ ജോനാഥൻ പ്രൈസ് ഈപ്പൻ ക്യാമ്പിന് നേതൃത്വം നൽകും. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിനും ആത്മീയ വളർച്ചയ്ക്കും ഉതകുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

Comments are closed.