മിനിയാപൊളിസ്: സഭകളിൽ ആരാധനയ്ക്കിടെ കൈകൾ ഉയർത്തുന്നതും കണ്ണുകൾ അടയ്ക്കുന്നതും ഉൾപ്പെടെയുള്ള പരസ്യമായ പ്രകടനങ്ങൾ ആത്മാർത്ഥമാണോ അതോ അഭിനയമാണോ എന്ന ചോദ്യത്തിന് മറുപടിയുമായി പ്രശസ്ത ദൈവശാസ്ത്രജ്ഞൻ ജോൺ പൈപ്പർ. ആസ്ക് പാസ്റ്റർ ജോൺ എന്ന പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
മറ്റുള്ളവർ കാണുന്നതിനായി നീതി പ്രവർത്തിക്കരുത് എന്ന ബൈബിൾ വചനം (മത്തായി 6) പ്രവൃത്തികളെ നിരോധിക്കുന്നതല്ല മറിച്ച് നമ്മുടെ ഉള്ളിലെ ലക്ഷ്യത്തെ പരിശോധിക്കുന്നതാണെന്ന് പൈപ്പർ പറഞ്ഞു. നാം ചെയ്യുന്ന കാര്യങ്ങൾ ദൈവമഹത്വത്തിനാണോ അതോ മറ്റുള്ളവരുടെ കൈയടിക്കാണോ എന്ന് ഓരോ വിശ്വാസിയും സ്വയം ചോദിക്കണം. പരസ്യമായി പ്രാർത്ഥിക്കുന്നതും ബൈബിൾ വചനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും തെറ്റല്ല, എന്നാൽ അത് സ്വന്തം പ്രശസ്തിക്കായി മാറുമ്പോൾ അത് കപടഭക്തിയായി മാറുന്നു. ദൈവത്തിന്റെ പ്രതിഫലമാണോ മനുഷ്യരുടെ പ്രശംസയാണോ നിങ്ങൾക്ക് വലുതെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Comments are closed.