ബംഗാൾ ഉൾക്കടലിൽ രൂപം അസാനി ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം അസാനി ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 120 കിലോമീറ്റർ വേഗതയിൽ കാറ്റാടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ആന്ധ്ര-ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമാഴ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പേട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആന്ധ്രാ -ഒഡീഷ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് തീരം തൊടില്ലെന്നാണ് പ്രവചനം. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് നിര്‍ദേശമുണ്ട്.
