ഹവാന: പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയിലൂടെയാണ് ക്യൂബ കടന്നുപോകുന്നതെന്ന് ട്രാൻസ് വേൾഡ് റേഡിയോ ക്യൂബൻ ഡയറക്ടർ മോയിസസ് പെരസ് പാഡ്രോൺ. ഭക്ഷണത്തിനായുള്ള നെട്ടോട്ടവും പന്ത്രണ്ട് മണിക്കൂറിലധികം നീളുന്ന വൈദ്യുതി തടസ്സവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഹവാന ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി വൈസ് റെക്ടറും സേലം ബാപ്റ്റിസ്റ്റ് ചർച്ച് സഹ സ്ഥാപകനുമായ മോയിസസ് പെരസ് പാഡ്രോൺ ഈ പ്രതിസന്ധിക്കിടയിലും സഭയുടെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പടിഞ്ഞാറൻ ക്യൂബയിലെ ഏക ബാപ്റ്റിസ്റ്റ് നഴ്സിംഗ് ഹോമിന്റെ അഡ്മിനിസ്ട്രേറ്ററുടെ മകനായ അദ്ദേഹം ക്യൂബൻ ജനതയുടെ ദുരിതങ്ങൾക്കിടയിൽ പ്രത്യാശയുടെ സന്ദേശമെത്തിക്കാൻ ശ്രമിക്കുകയാണ്.

Comments are closed.