Ultimate magazine theme for WordPress.

പീഡിത ക്രൈസ്തവരുടെ കാവലാൾ; ഹംഗറിയ്ക്ക് അന്താരാഷ്ട്ര ആദരവ്

വാഷിംഗ്ടൺ : പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഹംഗറി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. വാഷിംഗ്ടണിൽ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഹംഗറിക്ക് പ്രത്യേക അവാർഡ് സമ്മാനിച്ചു.

‘ഹംഗറി ഹെൽപ്പ്സ്’ എന്ന പദ്ധതിയിലൂടെ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായമെത്തിച്ചതിനാണ് ഈ നേട്ടം. സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്ബെജ് പുരസ്കാരം ഏറ്റുവാങ്ങി. മനുഷ്യബന്ധങ്ങളിലൂടെയുള്ള നേരിട്ടുള്ള സഹായമാണ് തങ്ങളുടെ പദ്ധതിയെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

Sharjah city AG

Comments are closed.