സിറിയ : ഐസിസ് ഭീകരർ ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും നേരെ നടത്തിയ പത്താം വാർഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (ADF) ഇന്റർനാഷണൽ ആവശ്യപ്പെട്ടു. സിറിയയിലും ഇറാഖിലും നടന്ന ഈ ക്രൂരതകളെ വെറും അനുസ്മരണങ്ങളിലൊതുക്കാതെ, ഇസ്ലാമിസ്റ്റ് ഭീകരതയെ തടയാൻ പ്രായോഗികമായ ഇടപെടലുകൾ വേണമെന്നാണ് സംഘടനയുടെ ആവശ്യം.
2014-2016 കാലയളവിൽ നടന്ന കൂട്ടക്കൊലകൾ, നിർബന്ധിത പലായനം എന്നിവ ക്രിസ്ത്യാനികളെ കൂടാതെ യാസിദികളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് എഡിഎഫ് ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളിൽ നിന്ന് പുരാതന മതസമൂഹങ്ങളെ പൂർണ്ണമായും തുടച്ചുനീക്കുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും ഭാവിയിലെ അക്രമങ്ങൾ തടയുന്നതിലും ലോകം പരാജയപ്പെട്ടുവെന്ന് സംഘടന വിമർശിച്ചു.
ഐസിസ് പ്രത്യയശാസ്ത്രം ഇന്നും അപ്രത്യക്ഷമായിട്ടില്ലെന്നും അന്താരാഷ്ട്ര സമൂഹം നിസ്സംഗത തുടർന്നാൽ മതന്യൂനപക്ഷങ്ങൾ ഇനിയും വലിയ വില നൽകേണ്ടി വരുമെന്നും എഡിഎഫ് ഇന്റർനാഷണൽ ഡയറക്ടർ കെൽസി സോർസി മുന്നറിയിപ്പ് നൽകി. നിലവിൽ പലയിടങ്ങളിലും ഇസ്ലാമിസ്റ്റ് തീവ്രവാദം സജീവമായിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരം വിദ്വേഷ പ്രത്യയശാസ്ത്രങ്ങളെ തടയാൻ പുതിയ കർമ്മപദ്ധതികൾ രൂപീകരിക്കണമെന്ന് അവർ യൂറോപ്യൻ പാർലമെന്റിൽ ആ

Comments are closed.