Ultimate magazine theme for WordPress.

ഉത്തരാഖണ്ഡില്‍ വന്‍ സംഘര്‍ഷം; മദ്രസ പൊളിച്ചുമാറ്റി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മദ്രസ അധികൃതര്‍ തകര്‍ത്തതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം. തടിച്ചുകൂടിയ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹല്‍ദ്വാനിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിര്‍മ്മിച്ച മദ്രസ ഹല്‍ദ്വാനിയുടെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.

Sharjah city AG
Leave A Reply

Your email address will not be published.