ഫിലദൽഫിയ: അമേരിക്കയിൽ കുടിയേറിയ മലയാളി സമൂഹത്തിൽ ശക്തമായ സാന്നിധ്യമായ പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ 39-മത് ദേശീയ കോൺഫറൻസിന് ഹൂസ്റ്റൺ വേദിയാകും.
2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ചായിരിക്കും മഹാസമ്മേളനം നടക്കുക.
പാസ്റ്റർ ഫിന്നി ആലുംമൂട്ടിലിനെ നാഷണൽ കൺവീനറായി നേരത്തെ തിരഞ്ഞെടുത്തിരുന്നു. നാഷണൽ സെക്രട്ടറിയായി രാജു പൊന്നോലി , നാഷണൽ ട്രഷററായി ബിജു തോമസ്, യൂത്ത് കോർഡിനേറ്റർ റോബിൻ രാജു എന്നിവരെ ഫിലാദൽഫിയയിൽ വെച്ച് നടത്തപ്പെട്ട പി. സി .എൻ. എ. കെ ജനറൽബോഡിയിൽ തെരഞ്ഞെടുത്തു. കൂര്യൻ സഖറിയ മീഡിയ കോർഡിനേറ്റർ, നിബു വെള്ളവന്താനം പബ്ലിസിറ്റി കോർഡിനേറ്റർ, പാസ്റ്റർ പി.വി. മാമ്മൻ പ്രയർ കോർഡിനേറ്റർ എന്നിവരെയും തിരഞ്ഞെടുത്തു. വിപുലമായ നാഷണൽ, ലോക്കൽ കമ്മറ്റിയെ പിന്നീട് പ്രഖ്യാപിക്കും.
