Ultimate magazine theme for WordPress.

ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ സ്റ്റാഫോർഡിൽ

 

ഹൂസ്റ്റൺ :ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ ഫെബ്രുവരി 20 മുതൽ 22 വരെ ടെക്സസിലെ സ്റ്റാഫോർഡിലുള്ള ലിവിംഗ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടക്കും. ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് HPF പ്രസിഡന്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ സഭകളുടെ കൂട്ടായ്മയായ ഈ സംഗമത്തിൽ ഹൂസ്റ്റണിലെയും പരിസരപ്രദേശങ്ങളിലെയും വിശ്വാസികൾ പങ്കെടുക്കും.

കൺവെൻഷനിൽ മുഖ്യ പ്രഭാഷകരായി റവ. ആൻഡ്രു ബിൽഡ ഫീൽഡ് ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഏഷ്യ/പസഫിക്), പാസ്റ്റർ റോയ് മാർക്കോസ്, ഡോ. സൂസൻ തോമസ് എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വനിതകൾക്കായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. അന്ന് വൈകിട്ട് 6 മണിക്ക് പൊതുയോഗവും, 22 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കുകയും ചെയ്യും.

പാസ്റ്റർ ബൈജു തോമസ് , ഡോ. സാം ചാക്കോ , ബ്രദർ ജയ്മോൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും HPF ക്വയർ നേതൃത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 281-736-6008 അല്ലെങ്കിൽ 609-498-4823 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Sharjah city AG

Comments are closed.