Ultimate magazine theme for WordPress.

ജീവിതത്തിനു കരുത്തു നൽകുന്നത് പ്രത്യാശ: പാസ്റ്റർ വർഗീസ് മാത്യൂ

ബെംഗളൂരു: ജീവിതപ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുന്നതു പ്രത്യാശയെന്നു പാസ്റ്റർ വർഗീസ് മാത്യൂ പ്രസ്താവിച്ചു.
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പണത്തിനും ഭൗതിക സാഹചര്യങ്ങൾക്കും നൽകാൻ കഴിയാത്ത കരുത്ത് വിശ്വാസിക്കു പ്രത്യാശ പ്രദാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി. ജോസ് അധ്യക്ഷനായിരുന്നു.
പാസ്റ്റർ അലക്സ് ജോണും പ്രസംഗിച്ചു.

പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയ്ക്ക് മുഖ്യ നേതൃത്വം നൽകി. നാല് ദിവസമായി ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.വി. ജോസ്, പി.പി.ജോസഫ്, പി.സി. ചെറിയാൻ, പാസ്റ്റർ ഡോ. വി.പി.ജോസ് , കന്നട പ്രഭാഷകരായ പാസ്റ്റർ വിൻസൻ്റ് അമൽദാസ്, പാസ്റ്റർ പി.ശാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

കൺവെൻഷനിൽ ബൈബിൾ ക്ലാസ്, പൊതുയോഗം , വുമൺസ് ഫെലോഷിപ്പ് സമ്മേളനം ,യുവജന വിഭാഗമായ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടത്തി.
കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നും നാലായിരത്തിലധികം ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനയിൽ പങ്കെടുത്തു.

ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ് , ജോയിൻറ് കൺവീനർമാരായ പാസ്റ്റർ ജിജോയ് മാത്യു, ബിജു എം .പാറേൽ , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം ,
ഐപിസി എക്സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ , ജോയിൻ്റ് സെക്രട്ടറി പി .പി . പോൾസൺ, ട്രഷറർ സജി പാറേൽ എന്നിവർ നേതൃത്വം നൽകി.

 

വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു

Sharjah city AG

Comments are closed.