Ultimate magazine theme for WordPress.

ഹോം വർക്ക് ചെയ്തില്ല; ഉത്തർപ്രദേശിൽ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

റായ്ബറേലി : ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സ്വകാര്യ സ്‌കൂളിലാണ് ഹോം വർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.

മുഖത്ത് അടിയേറ്റ് കുട്ടിയുടെ പല്ല് തെറിച്ച് വീണു എന്നും മർദ്ദനമേറ്റ് കുട്ടിക്ക് ഗുരുതര പരിക്കേറ്റു എന്നുമാണ് പുറത്തു വരുന്ന വിവരം. അധ്യാപകന്‍റെ ക്രൂര മർദ്ദനമേറ്റ് കുട്ടി ബോധരഹിതനായി തറയിൽ വീണു. കുട്ടി ബോധരഹിതനായി നിലത്ത് വീണതോടെ അധ്യാപകൻ ക്ലാസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തിൽ സയൻസ് അധ്യാപകനായ മുഹമ്മദ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.