Ultimate magazine theme for WordPress.

ഹോളി ടെന്റ് ചർച്ച് ലിമെറിക് ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്നു

ലിമെറിക്, അയർലൻഡ്: ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയന്റെ ഭാഗമായി ഒരു പുതിയ സഭ കൂടി ലിമെറിക്കിൽ പ്രവർത്തനമാരംഭിക്കുകയാണ്. പാസ്റ്റർ അൻസാരിയുടെ നേതൃത്വത്തിൽ സ്വതന്ത്ര സഭയായിരുന്ന ഈ ചർച്ച് ഇനിമുതൽ *ഹോളി ടെന്റ് ഐപിസി ചർച്ച്* എന്ന പേരിൽ ഐപിസി അയർലൻഡ് റീജിയനോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
മാർച്ച് 29 ഉച്ചകഴിഞ്ഞ് 3.30 ന് പ്രസ്തുത സഭയുടെ ഇൻഡക്ഷൻ സർവീസും ഹോളി കമ്മ്യൂണിയനും അഹാനെ ജി എ എ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഐപിസി അയർലൻഡ് ആൻഡ് യു റീജിയൻ പ്രസിഡൻറ് പാസ്റ്റർ സിറ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റർ സനു ഫിലിപ്പ് മാത്യു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സംഗീത ശുശ്രൂഷ ചർച്ച് ക്വയർ നിർവഹിക്കുന്നു. ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്.

Sharjah city AG

Comments are closed.