Ultimate magazine theme for WordPress.

പരിശുദ്ധൻ മഹോന്നത ദേവൻ – ഗാനസന്ധ്യ ഇന്ന് കൊച്ചിയിൽ

കൊച്ചി: നിത്യതയിൽ വിശ്രമിക്കുന്ന പാ. പി.എം ഭക്തവത്സലന്‍ രചിച്ച
“പരിശുദ്ധൻ മഹോന്നത ദേവൻ” എന്ന ഗാനം നാൽപത് വർഷം തികെക്കുന്നതിനോട് അനുബന്ധിച്ച് ഇന്ന് (ഡിസംബർ 11) പാലാരിവട്ടം തമ്മനം റോഡിലുള്ള എക്സോഡസ് ചർച്ച് ഹാളിൽ സംഗീത സന്ധ്യ നടക്കും. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി നയിക്കുന്ന സംഗീത സന്ധ്യയിൽ ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് ടീം അംഗങ്ങളെ ആദരിക്കും.

വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സംഗീതശുശ്രൂഷക്ക് കിരൺ ടൈറ്റസ് നേതൃത്വം നൽകും.
ഇമ്മാനുവേൽ ഹെൻട്രി , ലോർട്സൺ ആൻറണി എന്നിവർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) പ്രസംഗിക്കും .

1983 ഡിസംബർ എട്ടിന് പിറവിയെടുത്ത “പരിശുദ്ധൻ മഹോന്നത ദേവൻ” എന്ന ഗാനത്തിന്റെ പിൻപിലുള്ള അനുഭവസാക്ഷ്യം ഭാര്യ ബീന ഭക്തൻ മകൻ ബിബിൻ ഭക്തവത്സലൻ എന്നിവർ പ്രസ്താവിക്കും. ബ്രദർ ടോണി ടി. ചെവ്വുക്കാരനൊടൊപ്പം
വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കളും വിശ്വസികളും പങ്കെടുക്കും.

Sharjah city AG