Ultimate magazine theme for WordPress.

പത്ഥ്യോപദേശ ബോധ്യങ്ങളെ മുറുകെ പിടിച്ച് -ഓർമ്മകളും കുറിപ്പുകളും പുസ്തകം പ്രകാശനം ചെയ്തു

തിരുവല്ല : സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് എബ്രഹാം രചിച്ച ‘പത്ഥ്യോപദേശ ബോധ്യങ്ങളെ മുറുകെ പിടിച്ച് -ഓർമ്മകളും കുറിപ്പുകളും’
എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ്പ് ഡോ.സി.വി.മാത്യുവിന് ആദ്യത്തെ കോപ്പി നൽകി ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ പ്രകാശനം ചെയ്തു.

 

ആറര പതിറ്റാണ്ട് പിന്നിടുന്ന ഇവാൻജലിക്കൽ സഭയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണിത്. പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു,സഭാ സെക്രട്ടറി സജി മാത്യു,പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി, വൈദീക ട്രസ്റ്റി റവ.സജി ഏബ്രഹാം,അത്മായ ട്രസ്റ്റി പ്രൊഫ.ഏബ്രഹാം ജോർജ്, പ്രൊഫ.മേരി ഏബ്രഹാം,റവ. മോൻസി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Sharjah city AG

Comments are closed.