Ultimate magazine theme for WordPress.

മുംബൈ – ബെംഗളൂരു വിമാനത്തിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെ ബോംബ് ഭീഷണി. മലാഡിലെ ആകാശ എയറിന്റെ കോള്‍ സെൻ്ററിലേക്ക് ഫോണ്‍ വന്നത്. 6.40നുള്ള മുംബൈ-ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പരിശോധന കാരണം ഫ്ലൈറ്റ് ഏഴ് മണിക്കൂറോളം വൈകി. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ സിറ്റി പോലീസ് അറിയിച്ചു.

Sharjah city AG

Comments are closed.