Ultimate magazine theme for WordPress.

ചരിത്രം മായ്ക്കാൻ കഴിയില്ലാ ; അടിമത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ പുനഃസ്ഥാപിക്കാൻ ഉത്തരവ്

 

 

യുഎസ് : അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടൺ താമസിച്ചിരുന്ന ഫിലാഡൽഫിയയിലെ ചരിത്ര സ്മാരകത്തിൽ നിന്നും അടിമത്തത്തിന്റെ ചരിത്രം വിവരിക്കുന്ന പാനലുകൾ നീക്കം ചെയ്ത നടപടി എത്രയും വേഗം തിരുത്തണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ട്രംപ് ഭരണകൂടത്തിലെ ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗത്തിന് എതിരായാണ് പെൻസിൽവാനിയ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി സിന്തിയ റൂഫ് ഈ വിധി പുറപ്പെടുവിച്ചത്. ചരിത്രപരമായ വിവരങ്ങൾ മനഃപൂർവ്വം മറച്ചുവെക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

ജോർജ്ജ് ഓർവെല്ലിന്റെ പ്രശസ്തമായ ‘1984’ എന്ന നോവലിലെ ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’ നടത്തുന്ന ഇടപെടലുകളോടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിയെ ജഡ്ജി ഉപമിച്ചത്. നോവലിൽ ഭരണകൂടത്തിന് ഹിതകരമല്ലാത്ത പഴയ വിവരങ്ങൾ മാറ്റിയെഴുതുന്ന രീതിയെ പരാമർശിച്ചുകൊണ്ട്, ചരിത്രത്തെ സ്വന്തം താല്പര്യത്തിനനുസരിച്ച് തിരുത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫിലാഡൽഫിയ നഗരസഭ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ഈ സുപ്രധാന വിധി ഉണ്ടായത്.

നാഷണൽ പാർക്ക് സർവീസിന് f കീഴിലുള്ള ഈ പ്രദേശത്ത് നിന്ന് വിജ്ഞാന ബോർഡുകൾ നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജോർജ്ജ് വാഷിംഗ്ടൺ ഈ വീട്ടിൽ താമസിച്ചിരുന്ന കാലത്ത് അവിടെയുണ്ടായിരുന്ന അടിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പാനലുകളിൽ ഉണ്ടായിരുന്നത്. ഈ ചരിത്രം ജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നത് വംശീയമായ അനീതികളെ വെളുപ്പിച്ചെടുക്കാൻ (Whitewashing) ഉള്ള ശ്രമമാണെന്ന് ഹർജിക്കാർ വാദിച്ചു. ജോർജ്ജ് ഡബ്ല്യു. ബുഷ് നിയമിച്ച ജഡ്ജിയാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത് എന്നത് ശ്രദ്ധേയമാണ്.

Sharjah city AG

Comments are closed.