ചരിത്രപ്രസിദ്ധമായ നോർത്ത് കരോലിന ദൈവാലയം അടച്ചുപൂട്ടി
വിൽമിംഗ്ടണിലെ 170 വർഷം പഴക്കമുള്ള ഫിഫ്ത്ത് അവന്യൂ യുണൈറ്റഡ് മെത്തഡിസ്റ്റ് ദൈവാലയം അടച്ചുപൂട്ടി. യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ നിന്ന് അഫിലിയേറ്റ് ചെയ്യാൻ ആണ് കരോലിനയിലെ ചരിത്ര സഭ പൂട്ടിച്ചത്. സഭയിലെ വിശ്വാസികളുടെ എണ്ണം കുറയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക ബോഡി അപ്രതീക്ഷിത നീക്കത്തിനു തുടക്കം കുറിച്ചത് . വിൽമിംഗ്ടണിലെ ഫിഫ്ത്ത് അവന്യൂ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് അടച്ചുപൂട്ടുന്നതായി യു എം സി ആണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത് .പിന്നീട് പ്രാദേശിക ജില്ലാ സൂപ്രണ്ടും ബിഷപ്പുമായ കോണി മിച്ചൽ ഷെൽട്ടണും പങ്കെടുത്ത യോഗത്തിൽ ഞായറാഴ്ച വൈകുന്നേരം ഔദ്യോഗിക തീരുമാനം സഭയെ അറിയിക്കുകയായിരുന്നു. അടച്ചുപൂട്ടലിന്റെ വാർത്ത ഉൾക്കൊള്ളാനാകാതെ ഇരിക്കുകയാണ് വിശ്വാസികൾ .
