Ultimate magazine theme for WordPress.

ഖത്തറിലേത് തന്റെ അവസാന ലോകകപ്പ്; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ഖത്തർ : അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി വിരമിക്കാനൊരുങ്ങുന്നു. പതിനെട്ടാം തിയതി നടക്കുന്ന ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരമാകുമെന്ന് മെസ്സി അറിയിച്ചു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അർജന്റീനയെന്ന് തെളിയിച്ചെന്ന് ലയണൽ മെസി പറഞ്ഞു.
ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്‍റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കുമെന്നാണ് മെസ്സി ഒരു അർജന്‍റീനിയൻ പ്രാദേശീക മാധ്യമത്തോടാണ് പ്രതികരിച്ചത്. ‘ അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത് മെസ്സി പറഞ്ഞു.

Sharjah city AG