Ultimate magazine theme for WordPress.

സാന്താക്ലോസിന്റെ വസ്ത്രം അഴിപ്പിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച്

ഭോപാല്‍: സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ സൊമാറ്റോയിലെ ജീവനക്കാരനെ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ അതിക്രമം.

സാന്താക്ലോസ് വസ്ത്രത്തെകുറിച്ച് ചോദ്യം ചെയ്ത് രംഗത്തെത്തിയ അക്രമികൾ ബൈക്കിലിരിക്കുന്ന യുവാവിനോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ശ്രീരാമന്റെ വസ്ത്രം ധരിച്ച് ഭക്ഷണവിതരണം ചെയ്യാന്‍ വീടുകളിലെത്തുമോ എന്ന് സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നുണ്ട്. അത്തരത്തില്‍ പോകില്ലെന്നും ഇന്ന് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്യണമെന്ന് കമ്പനി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജീവനക്കാരന്‍ പ്രതികരിച്ചു. എന്നാല്‍ അക്രമികള്‍ വസ്ത്രം അഴിപ്പിക്കുകയായിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.