ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം ഉണ്ടായ സമേജ് ഗ്രാമത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വ്യോമസേനയുടെ സഹായത്തോടെ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹിമാചലിൽ മരണ സംഖ്യ 16 ആയി, 37 പേരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.
വരുന്ന ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിൽ ദ്രുതഗതിയിലാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. ഹെലികോപ്റ്റർ സഹായത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവിശ്യസാധനങ്ങളും എത്തിച്ചു.
