Ultimate magazine theme for WordPress.

ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

തിരുവല്ല: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.

വിധിയുടെ അടിസ്ഥാനത്തിൽ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണം. കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ ജനങ്ങൾ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമാണ് ഹൈക്കോടതി വിധി. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി.

 

സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി, ജെയ്സ് പാണ്ടനാട് , ഫാദർ പവിത്രസിംഗ്, പാസ്റ്റർ തോമസ് എം പുളിവേലിൽ, ഫാദർ പി എ ഫിലിപ്പ്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ ജോണൂകുട്ടി കെ, ഫാദർ ഗീവർഗീസ് കോടിയാട്ട്, അനീഷ് തോമസ്, പാസ്റ്റർ സാം മൂവാറ്റുപുഴ, ബിജു കെ തമ്പി, അശ്വിൻ, കോശി ജോർജ്, ബിനു പാപ്പച്ചൻ, വി ജി ഷാജി, ഷാജി ടി ഫിലിപ്പ്, സജിമോൻ എന്നിവർ പങ്കെടുത്തു.

Sharjah city AG

Comments are closed.