കാഠ്മണ്ഡു : കാഠ്മണ്ഡു നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. പൈലറ്റ് ഉൾപ്പടെ അപകടത്തിൽ 5 പേർ മരിച്ചു. മരിച്ച നാല് പേർ ചൈനീസ് പൗരൻമാരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്.
കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്നും സയാഫുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സൂര്യ ചൗർ മേഖലയ്ക്ക് മുകളിലെത്തിയപ്പോൾ ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടു. ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനി. ഇതു മൂന്നാം തവണയാണ് എയർ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്.
