Ultimate magazine theme for WordPress.

മുൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പിനേരയ്ക്ക് ആദരാഞ്ജലി അർപ്പിച്ച്‌ സുവിശേഷകർ

ചിലി: മുൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പിനേര ചൊവ്വാഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
പിനേരയും മറ്റ് നാല് പേരുമായിരുന്നു ഹെലികോപ്റ്ററിൽ യാത്ര ചെയ്തിരുന്നത്. മൂന്ന് പേർ സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെട്ടു . നിർഭാഗ്യവശാൽ മുൻ പ്രസിഡൻ്റും വിമാനത്തിൻ്റെ പൈലറ്റും അപകടത്തിൽ മരിച്ചു. റേഡിയോ ബയോ-ബയോ അനുസരിച്ച്, മുൻ പ്രസിഡൻ്റിന് സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ മുങ്ങിമരിക്കുകയായിരുന്നു.
ചിലിയുടെ തലസ്ഥാനമായ സാൻ്റിയാഗോയിൽ 1949 ഡിസംബർ 1-ന് മിഗ്വൽ ജുവാൻ സെബാസ്റ്റ്യൻ പിനേറ എചെനിക് ജനിച്ചു.വാണിജ്യ എഞ്ചിനീയറായിരുന്ന അദ്ദേഹം ചിലിയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും , ബിരുദാനന്തര ബിരുദവും, പിഎച്ച്.ഡിയും നേടിയിട്ടുണ്ട്. ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രൊഫസറായും ജോലി ചെയ്തിരുന്നു.

2010-2014 വരെയും 2018-2022 വരെയും രണ്ട് തവണ ചിലിയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.2010ൽ മുൻ പ്രസിഡൻ്റ് എഡ്വേർഡോ ഫ്രേയെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. 2017 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ റൺ-ഓഫിൽ വിജയിക്കുകയും ശേഷം 2018 മാർച്ചിൽ പിനേരയുടെ രണ്ടാം ഭരണം ആരംഭി ച്ചു. 2022 മാർച്ച് 11-ന് ദേശീയ കോൺഗ്രസിലെ പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക്കിന് പ്രസിഡൻ്റ് സാഷ് കൈമാറിയതോടെ അദ്ദേഹത്തിൻ്റെ കാലാവധി അവസാനിച്ചു. പിനേറയ്ക്ക് 74 വയസ്സായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ സിസിലിയ ബോറൽ ,അദ്ദേഹത്തിന് നാല് മക്കളാണ് ഉള്ളത്.

Sharjah city AG
Leave A Reply

Your email address will not be published.